മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍

rape

മുംബൈ: മുംബൈയില്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്.

തുടര്‍ന്ന് നരേഷ് കെ ജോഷി എന്ന 43 കാരനാണ് പിടിയിലായിരിക്കുന്നത്. പ്ലാറ്റ് ഫോമിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ഇയാള്‍ പിന്നാലെ ചെന്ന് ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തി ചുംബിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. യുവതിയെ ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഇയാള്‍ തിരിഞ്ഞു നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആര്‍ പി എഫാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top