പഞ്ചാബില്‍ കൂട്ട ബലാത്സംഗം; സ്ത്രീയുള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ലുധിയാന: പഞ്ചാബില്‍ നടന്ന കൂട്ടബലാത്സംഗത്തില്‍ ഒരു യുവതിയടക്കം നാല് പേര്‍ക്ക് പങ്കുള്ളതായി പൊലീസ്. പ്രതികളായ നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലുധിയാന ജില്ലയിലെ കൂം കലന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഫെബ്രുവരി 11നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒരു പ്രതിയെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. 13-ാം തിയതി ബാക്കി പ്രതികളെ അറസ്റ്റ് ചെയ്തു.

വാടകക്ക് വീട് കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രതികളിലൊരാളായ യുവതിയാണ് ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് മറ്റ് പ്രതികള്‍ ഇരയായ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Top