ഹരിയാനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി

Untitlerape

ചണ്ഡിഗഡ്: ഹരിയാനയിലെ യമുനാനഗറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയായി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മുപ്പത്തിയേഴുകാരനായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെയാണ് പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായത്.

കഴിഞ്ഞ ദിവസം കുട്ടിയുമായി കാറില്‍പോയ പ്രതികള്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീടിനു സമീപമുള്ള പാര്‍ക്കില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top