rape – girl – uttarpradesh

ലക്‌നോ: ബലാത്സംഗ ശ്രമത്തെ അതിജീവിച്ചെത്തിയ പെണ്‍കുട്ടിക്ക് ഉത്തര്‍പ്രദേശില്‍ ചികിത്സ നിഷേധിച്ചു. ലക്ഷ്മിപുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിക്ക് ആശുപത്രി അധികൃതര്‍ സ്‌ട്രെച്ചര്‍ പോലും അനുവദിച്ചില്ല.

ഇതേത്തുടര്‍ന്നു പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ കൈകാലുകള്‍ കൂട്ടിപിടിച്ചാണ് ആശുപത്രിയുടെ ഉള്ളിലെത്തിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

ലക്ഷ്മിപുരില്‍ വീടിനു സമീപത്തുവച്ചാണ് പെണ്‍കുട്ടി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Top