rape – girl – arrest

ഗുരുവായൂര്‍: ഗുരുവായൂരില്‍ ട്രെയിനില്‍ വെച്ച് കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ സഹയാത്രികള് പിടികൂടി പോലീസിലേല്‍പ്പിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി വിനയനാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ എറണാകുളം പാസഞ്ചറിലാണ് സംഭവം

ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു എറണാകുളം പാസഞ്ചര്‍. ട്രെയിനില്‍ ഇരുന്നിരുന്ന ഗുരുവായൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിച്ചു. ശേഷം വലിച്ചിഴച്ച് ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.

എന്നാല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി. ചന്തപ്പുര സ്വദേശിയായ വിനയനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇയാള്‍ മുമ്പും സമാനമായ രീതിയില്‍ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റെയില്‍വേ പൊലീസിന് കൈമാറി.

Top