ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മണര്‍കാട്: ഫെയ്‌സ്ബുക്ക് സുഹൃത്തായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ചെത്തിപ്പുഴ വടക്കേക്കര റെയില്‍വേ ഗേറ്റ് മള്ളാത്ത് താഴെ അഖില്‍ ജയകുമാര്‍ (19), മണര്‍കാട് മാലം മഞ്ഞാടിയില്‍ ബിബിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.വിദ്യാര്‍ഥിനിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സിഐ കെ.ഷിജി, എസ്ഐ ആര്‍. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.

പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്നു പൊലീസ് പറഞ്ഞു. പോക്‌സോ നിയമ പ്രകാരം കേസെടുത്ത് യുവാക്കളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Top