വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്, ഫ്‌ലാറ്റിലും നക്ഷത്ര ഹോട്ടലിലും റെയ്ഡ്

കൊച്ചി: യുവനടിയുടെ ബലാത്സംഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ഫ്‌ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നതായി പരാതിയിൽ പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പൊലീസ് സംഘം പരിശോധന നടത്തി. നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

വിജയ് ബാബുവിന് എതിരെ കുറ്റം പ്രഥമദൃഷ്ട്യ തെളിഞ്ഞെന്ന് കമ്മീഷണർ പറഞ്ഞു. വിജയ് ബാബുവിനെ പിടികൂടാനായി ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. ദുബൈയിലാണ് വിജയ് ബാബു ഉള്ളതെന്നാണ് വിവരം. അവിടെനിന്ന് പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ഇന്റർപോളിന്റെ സഹായം തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top