ടി സീരീസിന്റെ എംഡിക്കെതിരെ ബലാത്സംഗ പരാതി

സംഗീത നിര്‍മ്മാണക്കമ്പനിയായ ടി സീരീസിന്റെ എംഡിക്കെതിരെ ബലാത്സംഗ പരാതി. ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ് 30 വയസ്സുകാരിയായ യുവതി പരാതി നല്‍കിയത്. ഭൂഷണെതിരെ മുംബൈ പൊലീസ് കേസ് ഫയല്‍ ചെയ്തു.

ടി സീരീസിന്റെ ഭാവി പ്രൊജക്ടുകളില്‍ അവസരം നല്‍കാമെന്നറിയിച്ചാണ് തന്നെ ഭൂഷണ്‍ ബലാത്സംഗം ചെയ്തതെന്ന് നടിയും മോഡലുമായ യുവതി പരാതിയില്‍ പറയുന്നു. 2017 മുതല്‍ ഭൂഷണിനെ അറിയാം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തത് എന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. ഇയാള്‍ക്കെതിരെ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

മുന്‍പും ഭൂഷണിനെതിരെ ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. തന്നെ ഒരു ബംഗ്ലാവിലേക്ക് വിളിച്ച്, മൂന്ന് സിനിമയുമായി സഹകരിപ്പിക്കാമെന്നും പകരം ലൈംഗികമായി വഴങ്ങിയില്ലെങ്കില്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഭൂഷണ്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഒരു യുവതി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ അന്ന് ഭൂഷണ്‍ നിരോധിച്ചു.

 

Top