ബന്ധം തകരുമ്പോൾ ബലാത്സംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ല: സുപ്രിംകോടതി

ർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാൽസംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നു സുപ്രിംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിക്ക് മുൻ‌കൂർജാമ്യം അനുവദിക്കാനാവില്ലെന്ന രാജസ്ഥാൻ ഹൈക്കോടതി വിധിയുടെ അപ്പീലിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ ബന്ധം തകര്‍ന്നെന്നും പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും യുവാവ് വാദിച്ചു. ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പ്രതിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അതേസമയം പൊലീസിന് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

Top