എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത് 1537 ബലാത്സംഗക്കേസുകള്‍

കൊച്ചി : നിയമങ്ങള്‍ ശക്തമാക്കിയിട്ടും കേരളത്തില്‍ പീഡനങ്ങളുടെ എണ്ണത്തില്‍ കുറവില്ല. സംസ്ഥാനത്ത് ഒന്നര മണിക്കൂറില്‍ ഒരു കുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തില്‍ പോക്സോ നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 1537 ബലാത്സംഗക്കേസുകളാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.

2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂര്‍ത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തില്‍ താഴെമാത്രമാണിത്.

ബലാത്സംഗകേസുകളില്‍ വൈദ്യപരിശോധന നടത്താന്‍ ലാബുള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാനപ്രശ്നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറന്‍സിക് ഫലം കാത്തിരിക്കുന്നത്. ഫൊറന്‍സിക് ജീവനക്കാരുടെ എണ്ണവും കുറവാണ്. വര്‍ഷം ശരാശരി 15 ശതമാനം കേസുകളില്‍ മാത്രമേ വിചാരണനടപടികള്‍ പൂര്‍ത്തിയാകുന്നുള്ളു.

കുട്ടികൾക്കെതിരായ ബലാത്സംഗക്കേസുകൾ വർധിച്ചത് ഇങ്ങിനെ

2009 -554

2010 -617

2011 -1132

2012 -1019

2013 -1221

2014 -1347

2015 -1256

2016 -1656

2017 -2003

2018 -2105

2019 -1,537 (ഓഗസ്റ്റ് വരെ)

Top