കൊല്ലത്ത് പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ചു; അച്ഛമ്മയും ഓട്ടോ ഡ്രൈവറും പിടിയില്‍

കൊല്ലം: പത്താം ക്ലാസ്സുകാരിക്ക് പീഡനം. കൊല്ലം ഏരൂരിലാണ് സംഭവം. അച്ഛമ്മയുടെ ഒത്താശയോടെ സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതിയായ ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശി(23) നെയും കൂട്ട് നിന്ന അച്ഛമ്മയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ചുമത്തിയാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അച്ഛമ്മ പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയിലെ ഡ്രൈവറായിരുന്നു ഗണേശ്. പെണ്‍കുട്ടിയെ അവരുടെ അച്ഛന്റെ മദ്യപാനം കാരണം ചൈല്‍ഡ് ലൈനിന്റെ പുനരധിവാസ കേന്ദ്രത്തില്‍ ആക്കിയിരുന്നു. എന്നാല്‍ അവിടെ നിന്ന് കൂട്ടിയെ ഏറ്റെടുത്ത് അച്ഛമ്മ തന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. ഇതിനിടെ നിരന്തരം ഈ വീട് സന്ദര്‍ശിക്കാറുളള ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം കാണിച്ചിരുന്നു. പിന്നീട് സ്‌കൂളില്‍ നിന്ന് വീട്ടില്‍ വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടില്‍ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിക്കുമായിരുന്നു.

ഗണേശിന്റെ വീട്ടില്‍ വെച്ചു സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top