പതിമൂന്ന് വയസ്സുകാരിയെ നിരന്തര പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

rape

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. കഴക്കൂട്ടത്താണ് 13 വയസ്സുകാരിയെ യുവാവ് നിരന്തര പീഡനത്തിന് ഇരയാക്കിയത്.

കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു യുവാവ്, ഇയാള്‍ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചിരുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂള്‍ അധികൃതരുടെ ഇടപെടലിലാണ് പീഡന വിവരം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് എത്തി കേസെടുക്കുകയായിരുന്നു. പ്രതി മുന്‍പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു .

Top