വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂര മര്‍ദ്ദനത്തിനിരയാക്കി

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക ക്രൂര മര്‍ദ്ദനത്തിനിരയാക്കി. ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചത്. കുട്ടിയുടെ ശരീരത്തില്‍ വടികൊണ്ട് തല്ലിയ നിരവധി പാടുകള്‍ കാണുകയും വെള്ളം പോലും കുടിക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് മാതാപിതാക്കള്‍ വിവരം തിരക്കിയത്. കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകന്‍ അധ്യാപികയെ വിളിച്ചു വരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. മാതാപിതാക്കള്‍ പിന്നീട് ചൈല്‍ഡ് ലൈന് പരാതി നല്‍കിയിട്ടുണ്ട്.

Top