ബലാത്സംഗത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ല; യുവതി ആത്മഹത്യ ചെയ്തു

പാറ്റ്ന: ഭര്‍തൃസഹോദരന്‍ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഭര്‍തൃസഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വേണ്ട നടപടികളൊന്നും പൊലീസ് സ്വീകരിച്ചില്ല. ഇതില്‍ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ബീഹാറിലെ വൈശാലിയിലായിരുന്നു സംഭവം. ഭര്‍തൃസഹോദരന്‍ കഴിഞ്ഞ നാല് വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. തന്നെ ലൈംഗകമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Top