മലപ്പുറത്ത് തിയേറ്ററിലെ ബാലപീഡനം; പ്രതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

rape

മലപ്പുറം: മലപ്പുറത്ത് തിയേറ്ററില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃത്താല സ്വദേശി മൊയ്തീനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചങ്ങരംകുളം പൊലീസാണ് കേസെടുത്തത്. ആഡംബര വാഹനത്തില്‍ വന്ന ഒരാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇത് സംബന്ധിച്ച് ഏപ്രില്‍26ന് പൊലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി.

മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ക്രൂര സംഭവം അരങ്ങേറിയത്. മധ്യവയസ്സ് പ്രായമുള്ള ഒരാളാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസിന് താഴെയാണ് പ്രായം.

Top