പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപണം ; ഇരുപത്തിരണ്ടുകാരനെതിരെ പരാതി

rape

ലഖ്‌നൗ: പതിനാറുകാരിയെ ഇരുപത്തിരണ്ടുകാരന്‍ ബലാത്സംഗം ചെയ്തതതായും, ബലാത്സംഗ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരി വീഡിയോയില്‍ പകര്‍ത്തിയതായും പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മായിയാണ് സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് ഇരുപത്തിരണ്ടുകാരനും, സഹോദരിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരിക്കെതിരെ പ്രേരണാക്കുറ്റവും ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ സംബന്ധിച്ച് പൊലീസിന് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

തന്റെ പതിനാറുകാരിയായ അനന്തരവളെ യുവാവ് ബലാത്സംഗം ചെയ്തുവെന്നും, അയാളുടെ സഹോദരി വീഡിയോ പകര്‍ത്തിയെന്നും ആരോപിച്ച് റുക്‌സാനയാണ് പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും ഫലം വന്നതിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Top