14കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

rape123

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ 14 കാരിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ ജലാവുണിലാണ് സംഭവം. പെണ്‍കുട്ടി പീഡനത്തിനിരയായതായും സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

നിലവില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമായിരിക്കും കൂടുതല്‍ നടപടികളിലേയ്ക്ക് എത്തുകയുള്ളൂ. ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ശനിയാഴ്ച പുറത്ത് ജോലി ആവശ്യത്തിന് പോയ പെണ്‍കുട്ടി തിരിച്ച് വരാതിരുന്നതിനെ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അച്ഛനും അമ്മയും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് അന്വേഷണം അയല്‍ക്കാരനിലേയ്ക്ക് എത്തുന്നത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനെതിരെ നേരത്തെ തന്നെ ഒരു പീഡനക്കുറ്റം നിലവിലുള്ളതായി പൊലീസ് പറയുന്നുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Top