പെണ്‍കുട്ടിയെ ഭീഷണി പെടുത്തി തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി

rape123

ഭുവനേശ്വര്‍: ഒഡീഷയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി. ആയുധ ധാരികളായ മൂന്നംഗ സംഘമാണ് പെണ്‍ക്കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. രണ്ട് പെണ്‍കുട്ടികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇതില്‍ ഒരാളെ ഇവര്‍ തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.

പീഡിപ്പിച്ചതിനു ശേഷം പെണ്‍കുട്ടിയെ കാട്ടിലുപേക്ഷിച്ചാണ് പ്രതികള്‍ കടന്നു കളഞ്ഞതെന്ന് പൊലീസ് അറിയിച്ചു. സംഘം ഭീഷണിപ്പെടുത്തിയ രണ്ടാമത്തെ പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയെ അവിടെ ഭുവനേശ്വറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

Top