പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസടുത്തു

rape

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെതിരെ പോക്‌സോ നിയമ പ്രകാരം കേസടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് കേസെടുത്തത്.

പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പള്ളികമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ മൊഴിയെ തുടര്‍ന്നാണ് കേസെടുത്തത്.

വാര്‍ത്ത പുറം ലോകം അറിതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീക്ക് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

Top