പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പതിനെട്ടുകാരിക്കെതിരെ കേസ്

GIRLS

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പതിനെട്ടുകാരിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. പട്ടുവം സ്വദേശിയായ പെണ്‍കുട്ടിയെയാണ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ താമസിക്കുന്ന യുവതി പീഡിപ്പിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Top