ഉമ്മന്‍ചാണ്ടിക്കെതിരായ ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

oommen chandy

കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ ബലാത്സംഗക്കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് പരാതിക്കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

പീഡിപ്പിച്ചതിനു ശേഷം ഏഴ് വര്‍ഷം കഴിഞ്ഞല്ലേ പരാതി നല്‍കിയതെന്നും. പൊലീസ് അന്വേഷണം എപ്പോഴാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് പറയാന്‍ ഹര്‍ജിക്കാരിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസിന്റെ അന്വേഷണത്തില്‍ കാലതാമസം ഉള്ളതായി കാണുന്നില്ലെന്നും പല കേസുകളിലും പരാതി നല്‍കാന്‍ വൈകുന്നത് പരാതിക്കാരുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Top