പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു; അമ്പത്തഞ്ചുകാരനെതിരെ കേസ്

rape123

റോഹ്തക്: ഹരിയാനയിലെ റോഹ്തക് ജില്ലയില്‍ പീഡനശ്രമത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖം അമ്പത്തഞ്ചുകാരന്‍ കടിച്ചു മുറിച്ചു.

പെണ്‍ക്കുട്ടിയുടെ മാതാവ് പാടത്ത് പോയ സമയം വീട്ടിലെത്തിയ സുഖ്ബിര്‍ സിംഗ് എന്നയാളാണ് പതിനാലുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാവിനെ കണ്ടതോടെ അക്രമി രക്ഷപ്പെട്ടു. സംഭവം നടന്ന ഉടന്‍ മാതാവ് പൊലീസിനെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല.

തുടര്‍ന്ന് പ്രാദേശിക വനിതാ സംഘടനകളുമായി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയതിനു ശേഷമാണ് അവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായത്.

Top