പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇന്ത്യന്‍ വംശജന് യുഎസില്‍ തടവ് ശിക്ഷ

jail

ന്യൂയോർക്ക്: ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജന് യുഎസിൽ തടവിശിക്ഷ.

കാലിഫോർണിയയിൽ താമസമാക്കിയ ദീപക് ദേശ്പാണ്ഡെ(41)യെയാണ് 30 വർഷത്തെ കഠിന തടവിന് യുഎസ് ജില്ലാ കോടതി ശിക്ഷിച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

ഓൺലൈൻ വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച ദേശ്പാണ്ഡെ നഗ്‌ന ചിത്രങ്ങൾ അയച്ചു തരാൻ പെൺകുട്ടിയെ നിർബന്ധിച്ചു. പിന്നീട് താൻ നിർമ്മിക്കുന്ന അശ്ലീല ചിത്രത്തിൽ അഭിനയിച്ചില്ലെങ്കിൽ നഗ്‌ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Top