പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന ജലന്ധര്‍ രൂപതയുടെ വാദം പൊളിയുന്നു

bishap

കോട്ടയം: ബിഷപ് പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന ജലന്ധര്‍ രൂപതയുടെ വാദം പൊളിയുന്നു. പീഡനത്തെ സംബന്ധിച്ചു കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ കൂടുതല്‍ തെളിവുകളുമായി കന്യാസ്ത്രീയുടെ കുടുംബം രംഗത്തെത്തി.

തെളിവെടുപ്പിനായി ജലന്ധര്‍ രൂപത ചാന്‍സലര്‍, കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍, മദര്‍ ജനറാള്‍ തുടങ്ങിയവര്‍ അന്വേഷണത്തിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രൂപത ചാന്‍സലര്‍ ജോസ് തെക്കന്‍ഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘം ജൂണ്‍ രണ്ടിന് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു.

കൂടാതെ ജൂണ്‍ 30ന് പരാതിയില്‍ പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് സംഘം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നിയമനടപടികളുമായി ഇവര്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. പരാതി പരസ്യപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കന്യാസ്ത്രീയുടെ ബന്ധു വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടു പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല എന്നും ബന്ധു വെളിപ്പെടുത്തി. രൂപതയുടെ അതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചുമായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

Top