പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി

rape123

ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍ക്കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുമ്പോഴായിരുന്നു സംഭവമുണ്ടായത്. മൂന്ന് പേര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് അക്രമികള്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

രക്ഷപ്പെട്ട സുഹൃത്ത് സമീപത്തെ പട്ടണത്തിലെത്തി പെണ്‍കുട്ടിയെ രക്ഷിക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് വ്യാപാരി സുഹൃത്തിനൊപ്പം സ്ഥലത്ത് എത്തി. ഇയാളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്‌സോ, പട്ടികജാതികള്‍ക്കെതിരെയുള്ള അക്രമം തടയല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Top