ഡല്‍ഹിയില്‍ ആറുവയസുകാരിയായ നാടോടി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി

CHILD-RAPE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാടോടി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതായി പരാതി.

മിന്‍േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെയാണ് ക്രൂരപീഡനത്തിന് ഇരയാക്കിയത്. നാടോടി തന്നെയായ 24 കാരനാണ് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. പിന്നീട് കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കാണ്ടെത്താനായില്ല. രാത്രിയോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ സമീപപ്രദേശത്തു നിന്നും കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണ്. ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് പെണ്‍കുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Top