മൂന്ന് വര്‍ഷമായി എട്ടുവയസുകാരിയെ പീഡിപ്പിച്ചു; 53കാരനെതിരെ പൊലീസ് കേസെടുത്തു

GIRLS

നങ്കല്‍: കഴിഞ്ഞ മൂന്ന് വര്‍ഷമായി എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 53കാരനെതിരെ പൊലീസ് കേസെടുത്തു. പഞ്ചാബിലെ നങ്കല്‍ ടൗണ്‍ സ്വദേശിയായ നരേഷ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

നരേഷിന്റെ ഭാര്യയുടെ അടുത്ത് ട്യൂഷന് എത്തിയിരുന്ന കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍ക്കുട്ടി സമ്മര്‍ദ്ദത്തിലായതായി ശ്രദ്ധയില്‍പ്പെട്ട അമ്മ ചോദിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കള്‍ അറിയുന്നത്.

ലഹരിപദാര്‍ത്ഥം നല്‍കി ട്യൂഷന്‍ ടീച്ചറുടെ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍ക്കുട്ടി പറഞ്ഞത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത് തുടരുകയാണെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. മൂന്നാംക്ലാസിലാണ് കുട്ടി പഠിക്കുന്നത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Top