ഛത്തീസ്ഗഢില്‍ പത്തുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു ; യുവാവ് അറസ്റ്റില്‍

arrest

റായ്പുര്‍: ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങിനിടയില്‍ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ 25കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പ്രതി വധൂവരന്‍മാരുടെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മൃതദേഹം സമീപത്തെ നദീതടത്തില്‍ നിന്നാണ് കണ്ടെത്തിയത്.

Top