മാട്രിമോണി വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റില്‍

arrest

ന്യൂഡല്‍ഹി: മാട്രിമോണി വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വിദേശ ഇന്ത്യക്കാരനായ രവീന്ദര്‍ സിംഗാണ് അറസ്റ്റിലായിരിക്കുന്നത്.

പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ് ഇയാള്‍. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാട്രിമോണി വെബ്‌സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ രവീന്ദര്‍ ഡല്‍ഹിയില്‍ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നു.

ഉടനെ തന്നെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ഇയാള്‍ പിന്നീട് ഡല്‍ഹി വിടുകയായിരുന്നു. ഇതിനുശേഷം യുവതി നടത്തിയ അന്വേഷണത്തിലാണ് രവീന്ദര്‍ വിവാഹിതനാണെന്നും ബ്രിട്ടനിലാണു താമസമെന്നും അറിഞ്ഞത്. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കയത്.

Top