നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്; പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് സംഘമെന്ന്

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദ്ധാനത്തിലൂടെ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ വഴിത്തിരിവ്.

നടി പരാതി നല്‍കിയതിനു പിന്നില്‍ ബ്ലാക്ക്‌മെയിലിംഗ് സംഘമാണെന്നാണ് സൂചന. കേസ് ഒഴിവാക്കാന്‍ ആറ് കോടി രൂപ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

കേസില്‍ പ്രതിയായ നിര്‍മ്മാതാവിന് കോടതി ജാമ്യം നല്‍കിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി കാട്ടി നിര്‍മ്മാതാവ് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top