എട്ടുവയസുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് പരാതി

rape

ദുബായ്: ദുബായില്‍ എട്ടുവയസുകാരിയെ സ്‌കൂള്‍ ബസില്‍ വെച്ച് ഡ്രൈവര്‍ പീഡനത്തിനിരയാക്കിയതായി പരാതി.

സംഭവത്തില്‍ 33 കാരനായ പാക്കിസ്ഥാന്‍ പൗരനെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പീഡിപ്പിച്ചെന്ന കാര്യം വ്യക്തമായിട്ടുണ്ട്.

പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ബസിലേക്ക് കുട്ടികള്‍ കയറുന്നതിന് മുന്‍പ് അല്‍പസമയം ഇയാള്‍ സിസിടിവി ക്യാമറ കൈകൊണ്ട് മറച്ചുപിടിച്ചിരുന്നു. കുട്ടിയെ കടന്നുപിടിക്കുന്നതും ചുംബിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

സ്‌കൂളില്‍ പോകുന്നില്ലെന്ന് പറഞ്ഞ് കുട്ടി വാശിപിടിച്ചതോടെയാണ് രക്ഷിതാക്കള്‍ കാര്യം അന്വേഷിച്ചത്. കുട്ടിയുടെ മാനസികനില തന്നെ മാറിപ്പോയെന്നും അച്ഛന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top