ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഏഴാം ക്ലാസുകാരനെ പൊലീസ് പിടികൂടി

rape

ചണ്ഡീഗഢ്: ചണ്ഡീഗഢില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരനെ പൊലീസ് പിടികൂടി.

കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. സ്‌കൂളിലെ ശുചിമുറിയിലെത്തിയ പെണ്‍കുട്ടിയെ ഏഴാം ക്ലാസുകാരന്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഉപദ്രവത്തെക്കുറിച്ച് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നെങ്കിലും മാനഹാനി ഭയന്ന് ആദ്യം പരാതി നല്‍കിയിരുന്നില്ല. പിന്നീട് സംഭവം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ വിവരമറിയിച്ചു. ഏഴാം ക്ലാസുകാരന്റെ മാതാപിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തുകയും ചെയ്തു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രിന്‍സിപ്പലിനോട് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.

Top