പീഡനത്തിനിരയാക്കിയെന്ന് പതിനെട്ടുകാരി; രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു

rape

ആലുവ: ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങി സ്വദേശിയായ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആലുവയിലെ വാടക വീട്ടിൽ വെച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

ആലുവ സിഐ വിശാൽ കെ. ജോൺസൻറെ നിർദേശപ്രകാരം ഈസ്റ്റ് പൊലീസ് എസ്‌ഐ എം.എസ് ഫൈസലിൻറെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് വീട്ടുജോലി ചെയ്താണ് പെൺകുട്ടിയുടെ അമ്മ ജീവിച്ചിരുന്നത്. ഇതിനിടയിലാണ് ബിജുവുമായി അടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Top