രാജസ്ഥാനില്‍ ഏഴുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍

raped

രാജസ്ഥാന്‍: രാജസ്ഥാനില്‍ ഏഴു വയസുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പെണ്‍ക്കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച ജാല്‍വാറിലായിരുന്നു സംഭവം നടന്നത്.

വൈകുന്നേരം വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിനു സമീപം കൃഷിയിടത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top