പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

arrest

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലായത്. തുടര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

വെട്ടുകാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരവര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു.

ഇതിനിടെ വിവാഹവാദ്ഗാനം നല്‍കി പല സ്ഥലങ്ങളിലും വെച്ച് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പരാതി. അടുത്തിടെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് തീരുമാനിച്ചതോടെയാണ് പെണ്‍ക്കുട്ടി പരാതിയുമായി രംഗത്തെത്തിയത്.

Top