യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി

rape123

ന്യൂഡല്‍ഹി: മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി യുവതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി.

കാറില്‍ വച്ച് താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് 24കാരിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. കരഞ്ഞു കൊണ്ടിരുന്ന യുവതിയെ കുറിച്ച് വഴിയാത്രക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. 30 കാരനായ അമിത് ആണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കള്‍ക്കുള്ള പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

Top