മനോവൈകല്യമുള്ള ആളില്‍ നിന്നും ബാലികയെ മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെടുത്തി

rape123

കായംകുളം: കായംകുളത്ത് മനോവൈകല്യമുള്ളയാളില്‍ നിന്ന് ബാലികയെ മാധ്യമ പ്രവര്‍ത്തകന്‍ രക്ഷപ്പെടുത്തി. ലേഖകനും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ജില്ലാ ട്രഷറുമായ താജുദീന്‍ ഇല്ലിക്കുളമാണ് എട്ട് വയസുകാരിയായ ബാലികയെ രക്ഷപ്പെടുത്തിയത്.

മദ്രസ അധ്യാപകന്‍ കൂടിയായ താജുദ്ദീന്‍ കഴിഞ്ഞ ദിവസം ബൈക്കില്‍ കുട്ടികളുമായി മദ്രസയിലേക്ക് വരുന്ന വഴിയായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് ചെന്ന താജുദ്ദീന്‍ ഒരാള്‍ ബാലികയെ പിടിച്ചു വലിക്കുന്നതാണ് കണ്ടത്. താജുദ്ദീനെ കണ്ട പ്രതി കുട്ടിയെ കെട്ടിടത്തിന് ഉള്ളിലേക്കു തള്ളിയിടാന്‍ ശ്രമിച്ചു.

ഇയാളെ ബലം പ്രയോഗിച്ച് തള്ളിമാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പിന്നീട് കായംകുളം എസ്‌ഐ വിനോദിനെ താജുദ്ദീന്‍ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് മനോവൈകല്യമുള്ളയാളെ ആശുപത്രിയില്‍ എത്തിച്ചു.

Top