കൂട്ടമാനഭംഗത്തിനിരയായ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

gang rape

ഹാപുര്‍:കൂട്ട മാനഭംഗത്തിനിരയായ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. വിധവയായ 20 വയസ്സുകാരിയെ പിതാവ് 10000 രൂപയ്ക്ക് വിറ്റു.

യുവതിയെ വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി, ക്രൂരപീഡനത്തില്‍ മനംനൊന്ത് 20കാരി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

പിതാവും അമ്മായിയും ചേര്‍ന്നാണ് യുവതിയെ വിറ്റത്. വാങ്ങിയ ആള്‍ 10000 രുപ നല്‍കി. യുവതിയുടെ പിതാവ് നിരവധി പേരില്‍നിന്നു പണം കടം വാങ്ങിയിരുന്നു. ഈ കടങ്ങള്‍ വീട്ടുന്നതിനായി പണം നല്‍കിയവരുടെ വീട്ടില്‍ യുവതിയെ ജോലിക്കു നിര്‍ത്തി. ഇവര്‍ സ്ത്രീയെ പണിയെടുപ്പിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു.

പീഡനം തുടര്‍ന്നപ്പോള്‍ യുവതി പൊലീസിന് പരാതി നല്‍കി. എന്നാല്‍ പൊലീസ് കേസെടുക്കാതെ യുവതിയെ തിരിച്ചയച്ചു. ഇതോടെ യുവതി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ പൊലീസ് നടപടിയെടുത്തു. ഇതുവരെ 14 പേര്‍ക്കെതിരേയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top