പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; പത്ത് പേര്‍ കസ്റ്റഡിയില്‍

arrest

മലപ്പുറം: മലപ്പുറത്ത് കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് ആണ്‍കുട്ടികളാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്.

കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ ആണ്‍ക്കുട്ടികളെ പീഡിപ്പിച്ചത്. പ്രതികളില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Top