rape case ; FIR againest BJP mla

ഡെറാഡൂണ്‍: യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഉത്തരാഖണ്ഡിലെ നിയമസഭാംഗത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ബിജെപി എംഎല്‍എയും മുന്‍ കൃഷിമന്ത്രിയുമായ ഹരക് സിംഗ് റാവത്തിനെതിരെയാണ് പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ജോലി വാഗ്ദാനം നല്‍കി മാനഭംഗപ്പെടുത്തിയെന്ന് സഫ്ഡാര്‍ജുംഗ് സ്വദേശിനിയായ 32 കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2013ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെയും റാവത്തിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. റാവത്ത് മാനഭംഗപ്പെടുത്തിയെന്നും അതില്‍ കുഞ്ഞു ജനിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. കേസില്‍ സിബിഐ അന്വേഷണം നടക്കുകയും ഹരക് സിംഗിനു മന്ത്രിസ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.

ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന ഹരക് സിംഗ് റാവത്ത് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

Top