യുവതിയെ ബലാത്സംഗം ചെയ്ത കേസ് ; നിര്‍മാതാവിനെ പൊലീസ് ചോദ്യം ചെയ്യും

rape-sexual-abuse

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് നിര്‍മാതാവിനെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും.

പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും വരും ദിവസങ്ങളില്‍തന്നെ നിര്‍മാതാവില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുമെന്നും പൊലീസ് വ്യക്തമാക്കി.

തൃശൂര്‍ സ്വദേശിനിയായ 25കാരിയാണ് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി മോഡല്‍ ആയ യുവതിയെ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കത്രിക്കടവിലെ ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം തുടങ്ങി. 2017ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

Top