വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

rape

കോട്ടയം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്നതിന് സഭ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി. വൈദിക ട്രസ്റ്റി എം.ഒ.ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനായിരിക്കും പരാതി അന്വേഷിക്കുക. തെളിവുകളുമായി പീഡനത്തിനിരയായെന്ന് ആരോപണം ഉന്നയിച്ച സ്ത്രീയുടെ ഭര്‍ത്താവിനോട് ഇന്ന് വൈകുന്നേരം എത്തണമെന്നും അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി നല്‍കിയപ്പോള്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ പകര്‍പ്പാണ് നല്‍കിയിരുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴിയെടുക്കുന്നതിനും അന്വേഷണ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവരെ ഒരു ആശ്രമത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെയെത്തി മൊഴിയെടുക്കുവാനാണ് കമ്മീഷന്റെ തീരുമാനം.

സഭയ്ക്ക് നാണക്കേടുണ്ടാക്കിയ കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് സഭയുടെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Top