മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ ബിനോയിയെ അറസ്റ്റ് ചെയ്യും: മുംബൈ പോലീസ്

കണ്ണൂര്‍: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ കൂടുതല്‍ കടുത്ത നടപടിയുമായി മുംബൈ പോലീസ്. നാളെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ ഡിസിപി അറിയിച്ചു.

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈയിലെ കോടതി നാളെയാണ് പരിഗണിക്കുന്നത്. അത് വരെ അറസ്റ്റിലേക്ക് കടക്കേണ്ടതില്ലെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. അതേ സമയം ബിനോയ് കോടിയേരി എവിടെയാണെന്ന കാര്യം അറിയില്ലെന്നും മുംബൈ ഡിസിപി മഞ്ജുനാഥ് പറഞ്ഞു.

ബിനോയിയെ കണ്ടെത്താനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിനോയ്ക്ക് സ്വാധീനമുള്ളതിനാല്‍ രാജ്യം വിടാതിരിക്കാനാണ് ഇത്. എന്നാല്‍ ബിനോയ് ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് പോലീസ് കരുതുന്നത്.

Top