കോടതി വിധി പ്രഖ്യാപനത്തിനു പിന്നാലെ പീഡനക്കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു

arrest

ഭോപ്പാല്‍: പീഡനക്കേസിലെ പ്രതി കോടതിയില്‍ വിധി പ്രഖ്യാപിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വിജയ് സോളങ്കി എന്ന യുവാവാണ് വിധിപ്രഖ്യാപനത്തിന് പിന്നാലെ ഓടിരക്ഷപെട്ടത്.

10 വര്‍ഷം തടവും 7,000 രൂപ പിഴയുമായിരുന്നു ശിക്ഷ. 2015 ല്‍ ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സോളങ്കി അറസ്റ്റിലായത്.

Top