പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അമ്മയും സഹോദരനും പിടിയില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്ത കേസില്‍ അമ്മയും സഹോദരനും ഭര്‍ത്താവുമടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.

മുംബൈയിലാണ് സംഭവം. പെണ്‍കുട്ടിയെ അമ്മ 2018 ല്‍ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിച്ചയക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നുമേറ്റ ക്രൂര പീഡനത്തെ തുടര്‍ന്ന് തിരികെയെത്തിയ പെണ്‍കുട്ടിയെ അമ്മ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ഇതിനുവേണ്ടി മറ്റൊരു സ്ത്രീയ്ക്ക് വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആ സ്ത്രീയുടെ ഭര്‍ത്താവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതില്‍ നിന്ന് രക്ഷപെട്ട് സഹോദരന്റെ അടുത്ത് എത്തിയ പെണ്‍കുട്ടിയെ അയാളും ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തില്‍ മുംബൈ പൊലീസ് പോക്‌സോ വകുപ്പ് അടക്കം ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top