ഹിന്ദി സീര്യല്‍ നടിയെ പീഡിപ്പിച്ച കേസ്; നിര്‍മ്മാതാവിന് ഏഴ് വര്‍ഷം തടവ്

ന്യൂഡല്‍ഹി: സീര്യല്‍ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹിന്ദി സീരിയല്‍ വീരയുടെ നിര്‍മ്മാതാവ് മുകേഷ് മിശ്രയ്ക്ക് ഏഴ് വര്‍ഷം തടവ്.

സീരിയലിന്റെ സെറ്റില്‍ വെച്ച് നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2012ലാണ് സംഭവം നടക്കുന്നത്. ബസ് വൈകുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി സറ്റുഡിയോയില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ മകളെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും നടി ആരോപിച്ചിരുന്നു. ഐ.പി.സി 376, 506 (11) വകുപ്പുകള്‍ പ്രകാരമാണ് മുകേഷ് മിശ്ര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

Top