ഒഡീഷയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

arrest

ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ബഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. സംഭവത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം പെണ്‍കുട്ടിയുടെ കുടുംബം വീട്ടിലേക്ക് മടങ്ങിയത് പ്രതിയുടെ ഓട്ടോയിലായിരുന്നു. കുടുംബത്തെ വീടിന് മുന്നില്‍ ഇറക്കിയശേഷമാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാള്‍ കൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.

Top