ദലിത് യുവതിയെ പീഡിപ്പിച്ചു; സോണിയ ഗാന്ധിയുടെ പേഴ്ണല്‍ സെക്രട്ടറിക്ക് എതിരെ കേസ്

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണണൽ സെക്രട്ടറി പിപി മാധവന് എതിരെ ബലാത്സംഗത്തിന് കേസ്. ഡൽഹിയിലെ ഉത്തം നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ജൂൺ 25നാണ് ഇതു സംബന്ധിച്ച പരാതി ഉത്തം നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2020ൽ ഭർത്താവ് മരിച്ച യുവതി കോൺഗ്രസ് ഓഫീസിൽ ജോലി ചെയ്തു വരികയായിരുന്നു.

Top