ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

jail

ഇടുക്കി: വണ്ടിപെരിയാറില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്.

2014ല്‍ വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പ്രതി പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് . വണ്ടിപെരിയാര്‍ പോലീസ് ആണ് കേസില്‍ അന്വേഷണം നടത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

Top