കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായി

Jalandhar Bishop Franco Mulakkal

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ച് സമന്‍സ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ കോടതിയില്‍ ഹാജരായത്.

പീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നീട്ടി നല്‍കി. കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടേയും പകര്‍പ്പ് നല്‍കി. കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കും.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഫ്രാങ്കോ മുളക്കലിനെതിരെ ചുമത്തിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് അറസ്റ്റു ചെയ്തിരുന്നു.

Top